ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍, ഓഡിറ്റ് കമ്പനി ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
Read Also : ‘കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്, എനിക്കൊരു തെറ്റ് പറ്റി’: പറഞ്ഞത് കള്ളമാണെന്ന് സമ്മതിച്ച് സെയ്തലവി
പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ക്ഷേത്രത്തില്‍ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ക്ഷേത്രം ട്രസ്റ്റ് ഹര്‍ജി നല്‍കുകയായിരുന്നു. അതേസമയം പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം കോടതി തള്ളിയില്ല. ഇക്കാര്യം ഓഡിറ്റിന് ശേഷം പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
Post Your Comments