NattuvarthaLatest NewsKeralaNewsIndia

ആരോഗ്യരംഗത്തെ ഗുണനിലവാരത്തിന് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: ആരോഗ്യരംഗത്തെ ഗുണനിലവാരത്തിന് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിലാണ് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്.

Also Read:ഗുരുതര പിഴവ്: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്‌സിൻ കുത്തിവച്ചു

ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യമറിയിച്ചത്. കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ തലത്തില്‍ നാഷണല്‍ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 78 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. മരണനിരക്കും ക്രമാതീതമായി ഉയരുന്നതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button