തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വെള്ളറടയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഷീബ എന്ന സുമലതയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വമുത്തുവാണ് (52) ശനിയാഴ്ച വീട്ടിനുള്ളില്‍ ഭാര്യയുടെ വെട്ടേറ്റു മരിച്ചത്. ഭർത്താവ് ഉറങ്ങിക്കൊണ്ടിരിക്കെയായിരുന്നു സുമലത കൊലപാതകം നടത്തിയത്.
സെല്‍വമുത്തു റബ്ബർ ടാപ്പിങ്ങിനിടെ പരിക്കേറ്റ് കട്ടിലില്‍ കിടക്കുകയാണെന്ന് ഭാര്യ തന്നെയാണ് നാട്ടുകാരോട് വിളിച്ചു പറഞ്ഞത്. വീട്ടിനകത്തു കയറിയവർ കണ്ട കാഴ്ച കഴുത്തിനും തലക്കും വെട്ടേറ്റ് മരിച്ചനിലയില്‍ സെല്‍വ മുത്തു മരണപ്പെട്ടു കിടക്കുന്നതാണ്. തുടര്‍ന്ന്, നാട്ടുകാര്‍ പൊലീസിനെ അറിക്കുകയായിരുന്നു. സെൽവമുത്തുവും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നെന്നെന്നാണ് നാട്ടുകാരുടെ മൊഴി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു.
സെൽവമുത്തുവിന് തലക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. സുമലത പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ നല്കാന് മടിച്ചെങ്കിലും പിന്നീട്, വിവരങ്ങള്‍ നല്‍കുകയും കൊല്ലാനുപയോഗിച്ച ആയുധം വീടിനു സമീപത്തുനിന്ന് എടുത്തുനല്‍കുകയും ചെയ്തത് സുമലത തന്നെയായിരുന്നു.
Post Your Comments