പാലക്കാട്: ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യയില്‍ ഗൈഡ് ഡോക്ടര്‍ എന്‍. രാധികയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന ഗൈഡിന്റെ വാദം വസ്തുത വിരുദ്ധമാണെന്ന് കൃഷ്ണ കുമാരിയുടെ സഹോദരി വ്യക്തമാക്കി. കൃഷ്ണ കുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.
ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് ഡോക്ടര്‍ എന്‍. രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന്‍ എന്നയാളുമാണെന്ന് കുടുംബം പറഞ്ഞു. പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കില്‍ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദിക്കുന്നത്.
വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നത്: ശൈഖ് ഖലീഫ
മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണ കുമാരി ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നത്. പഠനത്തില്‍ മിടുക്കിയായിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതില്‍ മാനസികമായി തകര്‍ന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമര്‍പ്പിക്കുമ്പോഴും വിവിധങ്ങളായ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
Post Your Comments