അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിയോലോസിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഫാ. തോമസ് കാഞ്ഞിരക്കാട്ട്. കഴുകന്മാർക്ക് കൊത്തിവലിക്കാൻ നമുക്കൊന്നും പെൺമക്കളില്ലാത്തോണ്ടാ ഈ പുണ്യം ഒക്കെ പറയാൻ നാവ് പൊന്തുന്നതെന്ന് അദ്ദേഹം ഗീവര്‍ഗീസ് മാര്‍ കൂറിയോലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി കുറിച്ചു. പെൺമക്കളെ വളർത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
ഫാ. തോമസ് കാഞ്ഞിരക്കാട്ടിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം;
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
നേരാ തിരുമേനീ… പതുപതുത്ത കുപ്പായോമിട്ട് കാറിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നമുക്കൊക്കെ ഈ പുണ്യം ചേരും… പക്ഷെ പെൺമക്കളെ വളർത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാൻ പറ്റില്ല… അതിന് English ൽ irreverence എന്നൊന്നും പറഞ്ഞേക്കരുത്… കഴുകന്മാർക്ക് കൊത്തിവലിക്കാൻ നമുക്കൊന്നും പെൺമക്കളില്ലാത്തോണ്ടാ ഈ പുണ്യം ഒക്കെ പറയാൻ നാവ് പൊന്തുന്നത്… ഇന്ന് ഒരു പാവം പെണ്ണിനെ നാല് അവന്മാർ കൂടി കടിച്ച് കീറിയിട്ടുണ്ട്… അവളോടും അവളുടെ വീട്ടുകാരോടും പോയി പറയണം ഈ പുണ്യം…
ഫാ. തോമസ് കാഞ്ഞിരക്കാട്ട്
Post Your Comments