കൊല്‍ക്കത്ത: കഴുത്തറുത്ത നിലയിൽ അധ്യാപികയുടെ മൃതദേഹം ഫ്ലാറ്റില്‍. കൊല്‍ക്കത്തയിലെ ബെഹാല പരണ്‍ശ്രീയില്‍ തിങ്കളാഴ്ചയാണ് സംഭവം. കിടപ്പുമുറിയിൽ 13 വയസ്സുള്ള മകനും കുത്തേറ്റ് മരിച്ച നിലയിൽ. ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയുടെയും മകന്റെയും മൃതദേഹം കണ്ടത്. ഭര്‍ത്താവ് തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
കിടക്കിയല്‍ യൂണിഫോം ധരിച്ച നിലിയിലായിരുന്നു മകന്റെ മൃതദേഹം. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. അധ്യാപികയുടെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ ഭര്‍ത്താവിനെയും മകന്റെ ട്യൂഷന് അധ്യാപകനെയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് കുട്ടിയെ പഠിപ്പിക്കുന്നതിനായി അദ്ധ്യാപകൻ ഫ്ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാല്‍ താൻ തിരിച്ചുപോവുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്
Post Your Comments