കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Also Read: പ്രതികാരം വീട്ടാൻ പോലീസിന്റെ കണ്മുൻപിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ കേസ്
അഴീക്കൽ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിൽ നിന്നും പുറപ്പെട്ട വള്ളം കരുനാഗപ്പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.വള്ളത്തിൽ 16 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട വള്ളം കരയിലേക്ക് വലിച്ച് അടിപ്പിച്ചിട്ടുണ്ട്. അപകടം തുറമുഖത്തോട് ചേര്‍ന്ന് ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നാണ് അറിയുന്നത്. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments