എറണാകുളം: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു. വിവാഹ മോചന ഹർജിയിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കൂടത്തായി കേസിലെ സാക്ഷികൂടിയാണ് ഷാജു.
കൊലപാതകങ്ങളില്‍ ജോളിയാണ് പ്രതിയെന്ന് അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം.ഹര്‍ജി ഒക്ടോബര്‍ 26ന് കോടതി പരിഗണിക്കും ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്‌ക്കും.
ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ഇനിയും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാണിച്ചാണ് ഹർജി കൊടുത്തതെന്ന് ഷാജുവിന്റെ അഭിഭാഷകൻ ജി. മനോഹർലാൽ പറഞ്ഞു. ജോളി കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്. സൂപ്രണ്ട് വഴി സമൻസ് നടന്നശേഷം ജോളി കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.
2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു.ജോളിയുടെ ഭർത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.
Post Your Comments