Latest NewsKeralaNews

‘എല്ലാ വിവരങ്ങളും ചോരുന്നു,മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’: ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. പ്രതിദിന കണക്ക് വരും ദിവസങ്ങളിൽ നാൽപതിനായിരത്തിന് മുകളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

എന്നാൽ, കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘എല്ലാം ചോരുന്നു, എനിക്കൊന്നും പറയാന്‍ സാധിക്കുന്നില്ല. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’ എന്നായിരുന്നു യോഗത്തില്‍ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്.

Read Also  :  കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി ഓസ്‌ട്രേലിയ : അടുത്ത മാസത്തോടെ വാക്സിനേഷൻ തുടങ്ങും

ചര്‍ച്ചകളില്‍ തീരുമാനമാകുന്നതിന് മുമ്പ് ചാനലുകളില്‍ വിവരങ്ങൾ വരുന്നതിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. ആഗസ്റ്റ് ഏഴിന് ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ മിനുട്സാണ് പുറത്തുവന്നത്. യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് മിനുട്സിലെ പൊതുനിര്‍ദേശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button