KeralaLatest NewsNews

പ്രതിരോധത്തില്‍ കേരള മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്?: ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്?. രണ്ടാംതരംഗം എത്തിയത് വൈകിയാണ്. ജനസാന്ദ്രതയും ഇവിടെ കൂടുതലാണ്. മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവർത്തിച്ചു. ഇത് വീഴ്ചയെങ്കിൽ ആ വീഴ്ചയിൽ അഭിമാനിക്കുന്നു’-മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  മമ്മുട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല,പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അത് അങ്ങിനെയാണ്: ഹരീഷ് പേരടി

അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിവസത്തെ പ്രവർത്തനങ്ങൾക്ക് പാസ്മാർക്ക് പോലും നൽകില്ലെന്നും, കോവിഡിൽ സർക്കാർ വൻ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button