Latest NewsNewsLife StyleHealth & Fitness

എച്ച്‌ഐവി ഇന്‍ഫെക്ഷന് ലക്ഷണങ്ങളുണ്ടോ?: അറിയേണ്ട ചിലത്

ഒരു വ്യക്തിയുടെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്‌സ്. പല തരത്തിലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന കോശങ്ങളെ ‘ഹ്യൂമണ്‍ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി വൈറസ്’ (എച്ച്‌ഐവി) കടന്നാക്രമിക്കുന്നു. ഇതോടെ അസുഖങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശരീരത്തിന്റെ ശേഷി കുറഞ്ഞുവരുന്നു. എന്നാല്‍ എച്ച്‌ഐവി പോസിറ്റീവായ ഒരാളെ എയ്ഡ്‌സ് രോഗിയായി കണക്കാക്കാന്‍ കഴിയില്ല. എച്ച്‌ഐവി പോസിറ്റീവ് ആയ ശേഷം ആ അവസ്ഥ മെഡിക്കലി കൈകാര്യം ചെയ്യപ്പെടാതെ ഇരുന്നാല്‍ ഇത് ക്രമേണ ‘അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം’ (എയ്ഡ്‌സ്) ആയി മാറുകയാണ് ചെയ്യുന്നത്.

എച്ച്‌ഐവി പോസിറ്റീവായ വ്യക്തിയില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം :

എച്ച്‌ഐവി പോസിറ്റീവായ വ്യക്തിയില്‍ അതിനെ സൂചിപ്പിക്കാന്‍ പ്രത്യേകമായ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ ലക്ഷണങ്ങളായി പ്രകടമാകാം.

ഇടയ്ക്കിടെ പനി വരുന്നത്, വിശപ്പില്ലായ്മ, വണ്ണം കുറയുന്നത്, തലവേദന, അമിതമായ ക്ഷീണം, കുളിര്, പേശീവേദന, ലിംഫ് നോഡുകള്‍ വീര്‍ത്തുവരിക, ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക- എന്നിവയെല്ലാം എച്ച്‌ഐവി പോസിറ്റീവായ ഒരാളില്‍ കാണാവുന്ന ലക്ഷണങ്ങളാണ്.

അതുപോലെ ബാക്ടീരിയല്‍- ഫംഗല്‍ അണുബാധ, ഇതിനെ തുടര്‍ന്നുണ്ടാകുന്ന ചുമ, ശ്വാസതടസം, വയറിളക്കം, ജനനേന്ദ്രിയത്തിലോ സമീപസ്ഥലങ്ങളിലോ മുറിവുകള്‍, ഇടവിട്ട് വായില്‍ പുണ്ണ് എന്നിവയും ചിലരില്‍ ലക്ഷണങ്ങളായി വരാറുണ്ട്.

Read Also  :  അറിയാതെ പോകരുത് നാരങ്ങയുടെ ഈ ഗുണങ്ങള്‍

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് :

എയ്ഡ്‌സ് അല്ലെങ്കില്‍ എച്ച്‌ഐവിയുമായെല്ലാം ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കാറുള്ള ഒരു മുന്നറിയിപ്പ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഇത് വരികയെന്ന വാദമാണ്. യഥാര്‍ത്ഥത്തില്‍ ഇത് സുപ്രധാനമായ കാരണം തന്നെയാണ്. എന്നാല്‍ ഇതിന് പുറമെയും കാരണങ്ങളുണ്ട് എന്ന് മനസിലാക്കുക.

വൈറസ് ബാധയേറ്റ വ്യക്തിയുടെ ശരീരദ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തിലേക്ക് കടക്കുന്നതോടെയാണ് അണുബാധ പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്ക് പുറമെ, ഇന്‍ജെക്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, രക്തം മാറ്റിവയ്ക്കല്‍, ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക്, അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ പല വിധത്തിലൂടെ വൈറസ് കൈമാറ്റം നടക്കുന്നുണ്ട്.

പ്രധാനമായും ലൈംഗിക സുരക്ഷ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് പുറമെ രക്തം മാറ്റിവയ്ക്കല്‍ പോലുള്ള സംഗതികളിലും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അണുബാധയുള്ള ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗമെത്താതരിക്കാന്‍ പ്രത്യേകം എടുക്കേണ്ട മുന്‍കരുതലുകളുണ്ട്. ഇവയെല്ലാം കൃത്യമായി പിന്തുടരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button