Latest NewsNewsInternational

താലിബാന്‍ നിയമിച്ച പ്രതിരോധ മന്ത്രി കൊടും ഭീകരന്‍, കാബൂള്‍ പിടിച്ചെടുത്ത ബുദ്ധികേന്ദ്രം

അഫ്ഗാനിലെ ജനതയെ കാത്തിരിക്കുന്നത് വലിയ ദുരന്തം

കാബൂള്‍: അഫ്ഗാന്‍ ജനതയ്ക്ക് മേലെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങി താലിബാന്‍. ഇതിന്റെ ആദ്യപടിയായി ഒരു കൊടും ഭീകരനെ തന്നെ അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രിയായി താലിബാന്‍ നിയമിച്ചു. ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് 2007 ല്‍ അമേരിക്കന്‍ ഭരണകൂടം സ്വതന്ത്രമാക്കിയ മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താലിബാന്‍ താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്. ഇറാന്‍ ഉള്‍പ്പടെയുള്ള പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാള്‍. അഫ്ഗാന്‍ പിടിച്ചടക്കാനുള്ള യുദ്ധ തന്ത്രങ്ങള്‍ വിജയകരമായി നടപ്പാക്കിയതിന് താലിബാന്‍ നല്‍കിയ ഒരു അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നാണ് റിപ്പോര്‍ട്ട്.

Read Also : മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല: സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്ന് പി ശ്രീരാമകൃഷ്ണന്‍

1973 ല്‍ ജനിച്ച മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെ 2001 ലാണ് അമേരിക്കന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ഗ്വാണ്ടനാമോ ജയിലില്‍ അടച്ചു. കൊടിയ പീഡനങ്ങളാണ് ഇയാള്‍ക്ക് അവിടെ നേരിടേണ്ടിവന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇനി യുദ്ധം ചെയ്യില്ലെന്നും താലിബാന്‍ അനുകൂല നിലപാട് എടുക്കില്ലെന്നും അമേരിക്കന്‍ സൈന്യത്തിന് മുന്നില്‍ സമ്മതിച്ചശേഷമാണ് സാക്കിറിനെ മോചിപ്പിച്ചത്.

ജയില്‍ മോചിതനായതോടെ അമേരിക്കയ്ക്ക് കൊടുത്ത വാക്ക് ലംഘിച്ചാണ് ഇപ്പോള്‍ താലിബാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. താലിബാന്റെ ജനറല്‍ മിലിട്ടറി കമാന്‍ഡറായി നിയമിതനാവുകയും ചെയ്തു. കാബൂളിലെ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച താലിബാന്‍ ഭീകരര്‍ക്ക് നേതൃത്വം കൊടുത്തതും നീക്കങ്ങള്‍ പ്ലാന്‍ ചെയ്തതും സാക്കിര്‍ തന്നെയായിരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനോട് സാക്കിറിന് കടുത്ത എതിര്‍പ്പായിരുന്നു. പഴയ താലിബാന്‍ നയങ്ങള്‍ അതേപടി നടപ്പാക്കണമെന്നാണ് സാക്കിറിന്റെ ആവശ്യം.

അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. തുടര്‍ന്ന് സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടുന്ന ഒരു സായുധ ഗ്രൂപ്പില്‍ അംഗമായാണ് രാജ്യത്തേക്ക് തിരിച്ചുവന്നത്. അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധ പരിശീലനവും കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button