കൊച്ചി : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പാളിച്ച സംഭവിച്ചതായുള്ള വിമർശനങ്ങൾ ഉയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനെട്ടു ശതമാനമായി ഉയർന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരിക്കുകയാണ് സർക്കാർ. അയാൾ സംസ്ഥാനമായ തമിഴ് നാട്ടിൽ നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. ഈ വാർത്ത പങ്കുവച്ചുകൊണ്ട് സർക്കാരിനെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക എന്ന് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു
read also: അഫ്ഗാനിലെ തങ്ങളുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കി കമല ഹാരിസ്
കുറിപ്പ് പൂർണ്ണ രൂപം
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി …ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ TPR-18.04%…ലാൽ സലാം…???❤️❤️❤️
Post Your Comments