Latest NewsKeralaNews

‘കുറച്ച് ഓവറായിരുന്നു’: ഇ ബുള്‍ ജെറ്റ് ആരാധകർ നടത്തിയ സോഷ്യൽമീഡിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

നമ്മള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കണം

കൊച്ചി : ഇ ബുൾ ജെറ്റ് ബ്രദേഴ്‌സിന് വേണ്ടി സോഷ്യൽമീഡിയയിൽ ആരാധകർ നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. പ്രതിഷേധം കുറച്ച് അതിര് കടന്നെന്നും എന്നാല്‍, കുട്ടികളെന്ന പരിഗണനയും പുതിയ അഭിപ്രായ പ്രകടന മേഖലയായി വളര്‍ന്നു വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ബാലാരിഷ്ടതകളും കണക്കിലെടുത്ത് അവരെ അധിക്ഷേപിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈക്കാര്യം പറഞ്ഞത്.

‘അവര് കുറച്ച് ഓവറായിരുന്നു എന്നുള്ളത് സത്യമാണ്. പ്ലെയിന്‍ ടു ദി ഗാലറി ചെയ്തതാണെന്ന് വ്യക്തമാണ്. പക്ഷെ ആ ഫീല്‍ഡിനെത്തന്നെ അടിച്ചു താഴത്തേണ്ട കാര്യമില്ല. നമ്മള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. സോഷ്യല്‍ മീഡിയ ആണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ അടക്കം ഭാവി. നമമാധ്യമത്തെ അടിച്ചമര്‍ത്തി അധിക്ഷേപിച്ച് ഇല്ലാതാക്കുന്നതിന് പകരം ഇതിനെ നല്ല രീതിയില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്’- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Read Also  :  പോലീസ് മർദ്ദനത്തിൽ നടപടിയെടുക്കണം: മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം

അതേസമയം, ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ രംഗത്തെത്തി. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലൊരു ഇടപെടല്‍ ഉണ്ടാകുന്നതെങ്കില്‍ പോലും അവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി എടുക്കുമെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button