Latest NewsNewsIndia

ഡൽഹി ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: ഡൽഹി ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബാലാവകാശ കമ്മീഷൻ രംഗത്ത്. ക​​​ന്റോണ്‍മെന്‍റിന് സമീപം പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read:കോവിഡിനെ നിര്‍വീര്യമാക്കാനുള്ള യന്ത്രവുമായി ബോംബ് സ്‌ക്വാഡ് അംഗം

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് നീക്കം ചെയ്യണമെന്നാണ് കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കണ്ണീരിലാഴ്​ത്തി ഒൻപതു വയസ്സുള്ള ദലിത്​ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ്​ ഇവര്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button