Latest NewsNewsIndia

ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു: പഠന റിപ്പോർട്ടുമായി മലയാളി ഗവേഷകർ

1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് പഠനവിധേയമാക്കിയത്

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നതായി ഐഐടി ഖരക്പുരിലെ മലയാളി ഗവേഷകരുടെ പഠന റിപ്പോർട്ട്. 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് പഠനവിധേയമാക്കിയത്. ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, നീരാവിയുടെ അളവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ ചുഴലിക്കാറ്റുകളെ അതിതീവ്രമാക്കുന്നുവെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

സമുദ്രനിരപ്പിൽ ചൂട് വർധിച്ചതുമൂലം 1979 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നീരാവിയുടെ തോത് 1.93 മടങ്ങ് വർധിച്ചു. നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂലഘടകമാണ്. വർഷങ്ങൾക്ക് മുൻപ് ദിവസങ്ങളെടുത്താണ് ഒരു തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതെങ്കിൽ ഇപ്പോൾ ഈർപ്പത്തിന്റെ അളവു മൂലം കുറച്ചുസമയത്തിനുള്ളിൽ തന്നെ ചുഴലിക്കാറ്റ് അതിതീവ്രമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Read Also  :  വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍

സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവിൽ വലിയ വർധനയുണ്ടാക്കിയത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളെ തീവ്രമാക്കുമെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button