COVID 19KeralaLatest NewsNews

യുവാവിന്റെ ഫോൺ തട്ടിപ്പറിച്ച് പോലീസ്, ഹെൽമറ്റ് ഇല്ലെന്ന വാദം പൊളിച്ചടുക്കി നാട്ടുകാർ: ജനത്തിന്റെ ചൂടറിഞ്ഞ് പോലീസ്

മലപ്പുറം: ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്ന പോലീസ്. ഒടുവിൽ പൊറുതിമുട്ടി ജനം തിരിച്ച് പ്രതികരിച്ചാലോ? അത്തരമൊരു സംഭവമാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരനിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പോലീസ്. ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ പൊലീസിന് പക്ഷെ പിന്നീട് നേരിടേണ്ടി വന്നത് നാട്ടുകാരുടെ വക ചോദ്യശരങ്ങളായിരുന്നു.

Also Read:ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു: ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി

മൊബൈൽ ഫോൺ തട്ടിപ്പറിച്ചപ്പോൾ എന്തിനാണെന്ന് ചോദിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. ഗർഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്ഐ ഫോൺ വിട്ടുകാെടുത്തില്ല എന്നാണു വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. നാട്ടുകാർ ഇടപെട്ടതോടെ ഫോൺ തിരിച്ചുെകാടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവാവ് ഹെൽമെറ്റ് വെച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ തങ്ങൾ കണ്ടതാണെന്നും ഹെൽമറ്റ് ഉണ്ടെന്നും അവർ പറഞ്ഞതോടെ മറ്റ് വഴികളില്ലാതെ പോലീസ് സ്ഥലം വിടുകയായിരുന്നു.

കോവിഡ് പ്രതിസന്ധികൾക്കിടയിൽ പൊറുതി മുട്ടുന്ന ജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന പൊലീസ് നടപടി വലിയ രോഷത്തിനു കാരണമായിരിക്കുകയാണ്. കോൺഗ്രസ് സൈബർ ഗ്രൂപ്പുകളും വിഡിയോ പങ്കിട്ട് രോഷം വ്യക്തമാക്കുന്നു. കോവിഡിൽ നട്ടം തിരിയുന്ന സാധാരണക്കാരന് നേർക്കുള്ള പൊലീസിന്റെ പിടിച്ചുപറി സജീവ ചർച്ചയാകുമ്പോഴാണ് ഈ വിഡിയോയും പുറത്തുവരുന്നത്. ഒടുവിൽ നിവൃത്തികെട്ട ജനം പോലീസിനോട് പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button