Latest NewsNewsIndia

കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യ നിയന്ത്രിക്കാൻ ‘പോപ്പുലേഷന്‍ ആര്‍മി’യുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

അസം: സംസ്ഥാനത്തെ കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ അസമിൽ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ തീരുമാനം. ജനനനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്ക്കരിക്കാനാണ് പോപുലേഷന്‍ ആര്‍മി രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:കേരളത്തിലും യുവതികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു, പരാതികളുമായി കൂടുതൽ പേർ: കരുതിയിരിക്കുക

പദ്ധതിയുടെ തുടക്കമെന്നോണം ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച്‌ ബോധവത്കരിക്കാനും ജനനനിയന്ത്രണ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി 1000 യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് ആദ്യഘട്ട തീരുമാനം.
കൂടുതൽ പേരിലേക്ക് ഈ കാര്യങ്ങളുടെ ഗൗരവമെത്തിക്കാൻ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച്‌ ബോധവത്കരിക്കാന്‍ കഴിവുള്ള ആശാ വര്‍ക്കര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടി ജനസംഖ്യയാണ് നിലവിലുള്ളത്. എന്നാൽ ഇത്രയും മനുഷ്യർക്ക് ജീവിക്കാനുള്ള ജലവും വായുവും ഒന്നും നമുക്കില്ലെന്നുള്ളതാണ് വാസ്തവം. നിലവിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ജനസംഖ്യാ പെരുപ്പം. അതുകൊണ്ട് തന്നെ അസമിന്റെ ഈ തീരുമാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button