മരട്: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പിഞ്ഞുകുഞ്ഞിനെ രക്ഷിക്കാന്‍ പണം കണ്ടെത്തിയത് മഹാമൃത്യുഞ്ജയ ഹോമം നടത്തി. മരടിലെ ഓട്ടോ തൊഴിലാളിയായ കുമ്പളം നികര്‍ത്തില്‍ വീട്ടില്‍ സഫീറിെന്റയും രഹ്നയുടെയും മകള്‍ ഒന്നര വയസ്സുള്ള ഇഫ്ര മറിയത്തിനുവേണ്ടിയാണ് സനാതനധര്‍മ സംരക്ഷണസമിതിയും സഞ്ജീവനി പൂജമഠവും ചേര്‍ന്ന് മഹാമൃത്യുഞ്ജയ ഹോമം നടത്തിയത്.
100 രൂപയുടെ കൂപ്പണിലൂടെയും സംഭാവനയായും ലഭിച്ച 3,40,000 രൂപയും ഇഫ്രയുടെ പിതാവ് സഫീറിന് സഞ്ജീവനി പൂജമഠത്തില് ബാലകൃഷ്ണന് എമ്ബ്രാന്തിരി കൈമാറി. കെ.ജെ. ബാലകൃഷ്ണന് എമ്ബ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ഹോമത്തില്‍ കെ.ജെ. രാജന് എമ്ബ്രാന്തിരി, പാണ്ഡുരംഗ ശാസ്ത്രികള്‍, സ്വാമി സന്തോഷ്, സ്വാമി പ്രശാന്ത്, സ്വാമി ശ്രീകാന്ത്, സ്വാമി നരസിംഹന്, സ്വാമി പ്രശാന്ത്, സ്വാമി അനൂപ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഹോമത്തിെന്റ മുഴുവന്‍ ചെലവും സഞ്ജീവനി പൂജമഠമാണ് വഹിച്ചത്.
Post Your Comments