കൊച്ചി: മലപ്പുറം തേഞ്ഞിപ്പലത്ത് യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി . യുവതിക്കെതിരെ നല്കിയ ഹര്‍ജി കോടതി തള്ളി. യുവതിക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് മതംമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റി എന്നായിരുന്നു പരാതി. യുവതി ജോലി നോക്കിയിരുന്ന സ്ഥാപനത്തിന്റെ ഉടമയും മറ്റൊരു ജീവനക്കാരിയുമാണ് മതംമാറ്റത്തിന് പ്രേരിപ്പിച്ചതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
Read Also : ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് 300ഓളം ഭീകരര്‍: മുന്നറിയിപ്പുമായി കശ്മീര്‍ ഡിജിപി
.
അതേസമയം, യുവതിയുമായും അവരുടെ മകനുമായും ഹൈക്കോടതി ജഡ്ജിമാര്‍ സംസാരിച്ചു. തന്റെ ഇഷ്ടപ്രകാരമാണ് മതംമാറാന്‍ തീരുമാനിച്ചതെന്നും യാതൊരു ബാഹ്യ സമ്മര്‍ദ്ദവുമില്ലെന്നും യുവതി ബോധിപ്പിച്ചു. എന്നാല്‍, താന്‍ മതംമാറിയിട്ടില്ലെന്ന് മകന് പറഞ്ഞു. ഇതോടെ, ഇരുവരെയും കോഴിക്കോട്ടെ മതപഠന കേന്ദ്രത്തില്‍ തുടരാനും ഹൈക്കോടതി അനുവദിച്ചു.
ആദ്യം പരാതി അന്വേഷിച്ച തേഞ്ഞിപ്പലം പോലീസിനോട് യുവതി നിലപാട് വ്യക്തമാക്കിയിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഇക്കാര്യം വിശദീകരിച്ച് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
പിന്നീടാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ഹൈക്കോടതി ജഡ്ജിമാരോടും യുവതി നിലപാട് വ്യക്തമാക്കിയതോടെ യുവതിയുടെ ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുമതി നല്കി. പരാതിക്കാരനായ ഗില്‍ബര്‍ട്ട് യുവതിയെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല. മകന് മേല്‍ അവകാശവാദമുണ്ടെങ്കില്‍ കുടുംബ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഗില്‍ബര്‍ട്ട്. ഇയാള്‍ ടാക്സി ഡ്രൈവറാണ്.
മതംമാറ്റ വാര്‍ത്തകള്‍ പുറത്തുവന്നത് മകന്റെ പഠനത്തെ ബാധിക്കുന്നുവെന്നു യുവതി കോടതിയില്‍ പരാതിപ്പെടുകയും ചെയ്തു.
Post Your Comments