കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ അംഗങ്ങൾക്ക് എം.എ യൂസഫലി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. 300ലധികം മിമിക്രി കലാകാരന്മാരാണ് സംഘടനയിൽ ഉള്ളത്.
കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജില്‍ നിന്ന് ഭക്ഷ്യകിറ്റുകള്‍ സംഘടനയുടെ പ്രസിഡന്റും സംവിധായകനുമായ നാദിര്‍ഷാ, സെക്രട്ടറിയും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി. സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണ സമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്.
സാജു നവോദയ , ടിനി ടോം, ഹരിശ്രീ മാര്ട്ടിന്, കോട്ടയം നസീര്‍, കലാഭവന്‍ ജോഷി, കലാഭവന്‍ നവാസ്, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു. നാദിര്‍ഷയില്‍ നിന്ന് ഏലൂര്‍ ജോര്‍ജ്, സൈനന്‍ കെടാമംഗലം, സുമേഷ് തുടങ്ങിയവര്‍ ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി.
Post Your Comments