Latest NewsKeralaIndiaNewsInternational

‘മകളുമായി സംസാരിച്ചിട്ട് വർഷങ്ങളായി’: പിണറായി വിജയനും മുഖം തിരിച്ചതോടെ ബിന്ദുവിന്റെ ഏക പ്രതീക്ഷ ഹേബിയസ് കോർപ്പസായി

കൊച്ചി: ഐ.എസിൽ ചേർന്ന് ഭർത്താവ് കൊല്ലപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍ ജയിലിൽ കഴിയുന്ന മലയാളികളായ 4 പേരിൽ നിമിഷ ഫാത്തിമയുടെ പേരാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. നിമിഷ ഫാത്തിമയെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ആണ് വിഷയം. നിമിഷയേയും അവളുടെ കുഞ്ഞിനെയും രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ് ബിന്ദു സമ്പത്ത്.

ബിന്ദു സമ്പത്തിന്റെ അമ്മയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും.അഫ്ഗാന്‍ അധികൃതരുമായി കൂടിയാലോചിച്ച്‌ നിമിഷയെയും കുഞ്ഞിനെയും തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും കോടതിയില്‍ ഹാജരാക്കി തെറ്റുകാർ ആണെങ്കിൽ ആവശ്യമായ ശിക്ഷ നൽകാമെന്നുമാണ് ബിന്ദുവിന്റെ ഹർജിയിൽ പറയുന്നത്. വര്‍ഷങ്ങളായി മകളുമായി ഫോണില്‍ പോലും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജി ഹൈക്കോടതി പരിഗണിച്ചാലും ഇതിനെ കേന്ദ്രം എതിർക്കാനാണ് സാധ്യത.

Also Read:ആനി ശിവയെ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചസംഭവം: ഇടത് എംഎല്‍എ സി.കെ. ആശക്കെതിരെ രേണു സുരേഷ്

2019 മുതല്‍ നിമിഷയും കുഞ്ഞും അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്. ഇവരെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച യാതൊരു തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ല. ഐഎസില്‍ ചേരുന്നവരെ ഭീകരരായി കണക്കാക്കുന്നതിനാൽ ഇവർ തിരിച്ച് വരുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ആപത്താണെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. എന്നാൽ, മുഖ്യനും മുഖം തിരിച്ചതോടെയാണ് ബിന്ദു നിയമപോരാട്ടത്തിലേക്ക് കടന്നത്.

ഇതിനിടയിൽ ബിന്ദുവിന്റെ പുതിയ അഭിമുഖം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. നിമിഷ ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല, മറിച്ച്‌ വെടിവച്ച്‌ കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമര്‍ശങ്ങളിൽ പ്രകോപിതയായി റിപ്പോർട്ടറോട് തട്ടിക്കയറുകയും മൈക്ക് പിടിച്ചുമാറ്റുകയും ചെയ്യുന്ന ബിന്ദുവിനെയാണ് വീഡിയോയിൽ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button