കോഴിക്കോട് : കോതി തീരദേശ പാതയിലെ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പൊട്ടിവീഴുന്നെന്ന് ആക്ഷേപം. സൈക്കിള്‍ ട്രാക്കിന് സമാന്തരമായി 15 ഭാഗങ്ങളില്‍ സ്ഥാപിച്ച 30 ഉപകരണങ്ങളില്‍ രണ്ടെണ്ണമാണ് തകര്‍ന്നുവീണത്. തകര്‍ന്ന് വീണതെല്ലാം ആളുകള്‍ ഉപയോഗിക്കാതിരിക്കാന്‍ കെട്ടിവെച്ചിരിക്കുകയാണ്.
Read Also : കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
ബീച്ചിലെത്തുന്നവർക്ക് വ്യായാമം ചെയ്യാവുന്ന ഉപകരണങ്ങൾ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും സ്ത്രീകളടക്കം നിരവധിപേർ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പാരലല്‍ ബാര്‍, മള്‍ട്ടി ഫങ്ഷന് ട്രെയിനര്‍, മള്‍ട്ടി ചിന്‍അപ്, മള്‍ട്ടി ട്വിസ്റ്റര്‍ തുടങ്ങിയവയുടെ ചവിട്ടി നില്‍ക്കാനുള്ള ഇരുമ്പ് ബാറുകളാണ് തകര്‍ന്നത്.
കടലാക്രമണവും ഉപ്പുകാറ്റും ഇരുമ്പിൽ തീര്‍ത്ത ഉപകരണങ്ങള്‍ക്ക് പ്രശ്നമാണ്. അതേസമയം ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകര്‍ന്നവയുടെ തകരാറുകള്‍ പരിഹരിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
Post Your Comments