ന്യൂഡൽഹി : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തീരഥ് സിങ് റാവത്തിന്‍റെ അപ്രതീക്ഷിത രാജി. തീരഥ് സിങ് തന്‍റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി.
Read Also : സർവൈശ്വര്യത്തിനായി ഷോഡശനാമ സ്ത്രോത്രം ജപിക്കാം
ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി. ലോക്സഭ അംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. ബിജെപി ദേശീയ സെക്രട്ടറിയായ തീരഥ് സിങ് ഗഡ്‌വാൾ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Post Your Comments