Latest NewsKeralaIndiaNews

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്‌സിഡി : ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).

Read Also : പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജന്‍സ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി 

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കില്‍ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് മെഷീന്‍ വാങ്ങി കഴിഞ്ഞാല്‍ അതതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്ബത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. സാമ്ബത്തിക സഹായം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാല്‍ ഗുണഭോക്താവ് സര്‍ക്കാര്‍ ഓഫീസില്‍ വരേണ്ടതില്ല.

https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button