പെരിന്തൽമണ്ണ : കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കലക്ടര്‍. കുറിച്യ സമുദായത്തിൽപെട്ട ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ്–കമല ദമ്പതികളുടെ മകളാണ്.
Read Also : സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കലക്ടറായെത്തുന്നത്.
Post Your Comments