കൊച്ചി: അനാവശ്യമായി സി.പി.എം പാർട്ടിയെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി. മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്നും തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അർജുൻ വ്യക്തമാക്കി. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അർജുൻ ആയങ്കിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു ആയങ്കിയുടെ പ്രതികരണം.
‘ഞാൻ പാർട്ടിക്കാരനല്ല. മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നു. എനിക്ക് സ്വർണക്കടത്തുമായി യാതൊരു പങ്കുമില്ല. കേസുമായി ബന്ധപ്പെട്ട് പാർട്ടിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. അത് അവസാനിപ്പിക്കണം’, അർജുൻ ആയങ്കി പ്രതികരിച്ചു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിൽ നിന്നും പണം വാങ്ങാനാണ് താൻ കരിപ്പൂരിൽ എത്തിയതെന്നാണ് അർജുൻ പറയുന്നത്. ഷഫീഖ് തന്റെ കൈയിൽ നിന്നും കടം വാങ്ങിയ പണം തിരികെ മേടിക്കാനാണ് കരിപ്പൂരിൽ എത്തിയതെന്ന അർജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, അർജുന്റെ മൊഴി കസ്റ്റംസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷഫീഖുമായി സംസാരിച്ച തന്റെ മൊബൈൽ ഫോൺ, പാസ്പോർട്ട് എന്നിവ നശിപ്പിച്ച ശേഷമാണ് ആയങ്കി കൊച്ചിയിൽ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഒളിവിൽ പോയ അർജുൻ ആയങ്കി ഇന്നലെയാണ് കസ്റ്റംസിന് മുൻപിൽ ഹാജരായത്.
Post Your Comments