തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും കോവിഡ് വാക്സിൻ നൽകാൻ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
Read Also : തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ മരിച്ച നിലയിൽ : രണ്ട് പേർ കസ്റ്റഡിയിൽ
കേന്ദ്ര സർക്കാരിന്റെ വാക്സിന് നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. അതേസമയം 18 കഴിഞ്ഞ രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.
അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments