കോഴിക്കോട് : വടകരയിൽ പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു.
Read Also : നരസിംഹ മൂർത്തീ മന്ത്രം ജപിക്കാം ദുരിതങ്ങൾ അകറ്റാം
മൂന്ന് മാസം മുൻപായിരുന്നു സംഭവം. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞ തുടർന്നും ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചു. പിന്നീട് ഡിവൈഎഫ്ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു.
തുടർന്നാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പാർട്ടി പ്രവർത്തകയായ വീട്ടമ്മ പരാതി നൽകിയത്.
Post Your Comments