ബര്‍ലിന്‍ : ഒരേ വാക്സിന് രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാര്‍ശ്വഫലങ്ങളേ രണ്ട് വത്യസ്ത വാക്സിന് സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നുള്ളൂ എന്ന് ബ്രിട്ടണില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി.
അതേസമയം വാക്സിന് ലഭ്യതക്കുറവിനെ തുടര്‍ന്ന് കാനഡ ഫൈസര്‍,മൊഡേണ വാക്സിനുകള്‍ മാറി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളുടെ ഫലം എന്താണെന്ന് വരും ദിവസങ്ങളില്‍ നിന്ന് കൃത്യമായി മനസിലാക്കാനാകുമെന്ന് ഡോക്ടര്‍മാരും വിദഗ്ദ്ധരും പ്രത്യാശിക്കുന്നു.
വാക്സിന് നിര്‍മ്മാണ കമ്പനിയായ നൊവാവാക്സ് തങ്ങളുടെ വാക്സിന് പിന്നാലെ മറ്റ് കമ്പനികളുടെ വാക്സിന് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണം ഈ മാസം ആരംഭിക്കും.
ആദ്യഘട്ടത്തില്‍ ആസ്ട്ര സെനെക്ക വാക്സിന് സ്വീകരിച്ച ഒരു ചെറുവിഭാഗം ജനങ്ങള്‍ക്ക് യൂറോപ്പില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രായമേറിയവരില്‍ ആസ്ട്ര സെനെക്ക വാക്സിന് ഉപയോഗം പല രാജ്യങ്ങളും വിലക്കി. ഒപ്പം ജര്‍മ്മനിയും. തുടര്‍ന്നാണ് മറ്റ് വാക്സിനുകള്‍ രണ്ടാംഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ ജര്‍മ്മനിയില്‍ 51.2 ശതമാനം ജനങ്ങള്‍ക്കും വാക്സിന് നല്‍കിക്കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ ഫൈസര്‍ വാക്സിനെടുത്ത ശേഷം ആസ്ട്ര സെനെക്ക വാക്സിന് സ്വീകരിച്ചാലോ നേരെ തിരികെയായാലോ വാക്സിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞിരിക്കുന്നതായി ബ്രിട്ടണില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു.
Post Your Comments