Latest NewsNewsIndia

കുട്ടികൾ കൂടുതലുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ : പ്രഖ്യാപനവുമായി മിസോറാം മന്ത്രി

ജനസംഖ്യയിൽ കാലക്രമേണയുണ്ടാകുന്ന കുറവ് നാടിന്റെ വികസനത്തെ വിപരീതമായി ബാധിക്കും

ഐസ്വാൾ : കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നൽകാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാൾ ഈസ്റ്റ്-2 ലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നൽകുമെന്ന് റോയ്‌തെ അറിയിച്ചത്. പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. എന്നാൽ, പാരിതോഷികം ലഭിക്കാൻ എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ മന്ത്രി സൂചന നൽകിയിട്ടില്ല.

Read Also  :  ഉത്തർപ്രദേശിൽ അടുത്ത തവണയും ബിജെപി തൂത്തുവാരുമെന്ന് റിപ്പോർട്ട്: പ്രവർത്തനങ്ങൾ ഇങ്ങനെ

മിസോറാമിൽ ജനസംഖ്യ വളർച്ചാ നിരക്കും പ്രത്യുത്പാദനവും കുറഞ്ഞുവരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുവെന്ന് റോയ്‌തെ പറഞ്ഞു. ജനസംഖ്യയിൽ കാലക്രമേണയുണ്ടാകുന്ന കുറവ് നാടിന്റെ വികസനത്തെ വിപരീതമായി ബാധിക്കും. ഇതിലുണ്ടാകുന്ന കുറവ് മിസോറാം ജനതയുടെ അതിജീവനവും വികസനവും കൂടുതൽ അസാധ്യമാക്കുമെന്നും റോയ്തെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button