ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും രക്ഷാധികാരത്വവും മാത്രം മതി അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശ് തൂത്തുവാരാണെന്നു റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു.പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ ശര്‍മ പറഞ്ഞു.
‘ സാധ്യമായ എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. ഒപ്പം സഹപ്രവര്‍ത്തകരെ പരിശ്രമിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. താങ്കളുടെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിന് കീഴില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും. ‘- എ കെ ശര്‍മ വ്യക്തമാക്കി.
യോഗി ആദിത്യനാഥ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുകയാണ്. 21 കോടി ജനസംഖ്യയുള്ള ഉത്തർ പ്രദേശിൽ കോവിഡിനെ പിടിച്ചു കെട്ടാനായത് വലിയ നേട്ടമായാണ് കേന്ദ്രവും കരുതുന്നത്. യോഗി തന്നെ നയിച്ചാല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന വിശ്വാസവും എ.കെ ശര്‍മ്മ പ്രകടിപ്പിച്ചു.
മുന്‍പ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2001 മുതല്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി നോക്കിയയാളാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശര്‍മ്മ. ഗുജറാത്തിലെ ‘വൈബ്രന്റ് ഗുജറാത്ത്’ ക്യാമ്പയിന് നന്നായി നടത്തിയാണ് ശര്‍മ്മ പ്രധാനമന്ത്രിയുടെ വിശ്വസ്തനായി മാറിയത്.
Post Your Comments