തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും. ഒറ്റ-ഇരട്ട അക്ക സമ്പ്രദായം അനുസരിച്ചായിരിക്കും ബസുകൾ നിരത്തിലിറങ്ങുന്നത്.
ഒറ്റ അക്കത്തിലോ ഇരട്ട അക്കത്തിലോ എന്നതിനനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാകും ബസുകൾ സര്‍വീസ് നടത്തുക എന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാണ് ഓടേണ്ടത്. അടുത്തയാഴ്ച തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പർ ബസുകള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പർ ബസുകള്‍ക്കും സര്‍വീസ് നടത്താം. ശനിയും ഞായറും സര്‍വീസ് ഇല്ല.
കോവിഡ് വ്യാപനം പൂര്‍ണ നിയന്ത്രണത്തിലാകാത്തതിനാലാണ് ഈ ക്രമീകരണം. ഒരു ദിവസം പകുതി ബസുകള്‍ മാത്രം റോഡിലിറങ്ങിയാല്‍ മതിയെന്നും ബസ് ഉടമകള്‍ സഹകരിക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Post Your Comments