കൊച്ചി : സംസ്ഥാനത്ത് സ്മാര്‍ട്ട് മിഷന് പദ്ധതി പ്രകാരം വീണ്ടും സ്മാര്‍ട്ട് മീറ്ററുകൾ വച്ച് തുടങ്ങി. ഫോര്‍ട്ട് കൊച്ചി തുരുത്തിയിലാണ് വീടുകളില്‍ സ്മാർട്ട് മീറ്റര്‍ ഘടിപ്പിക്കാന്‍ ജീവനക്കാര്‍ എത്തിയത്.
Read Also : കോവിഡ് വാക്സിനേഷൻ : സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി വാക്സിന് ബുക്ക് ചെയ്യാം
സ്മാർട്ട് മീറ്ററിനുള്ള പ്രത്യേകത എന്തെന്നാൽ ഉപഭോക്താവ് ഉപയോഗിക്കാനുള്ള വൈദ്യുതി ചാര്‍ജ് മുന്‍കൂര്‍ (പ്രീ പെയ്ഡ്) അടക്കണമെന്നതാണ്. എത്ര വൈദ്യുതി ഉപയോഗിക്കുമെന്നത് കണക്കിലെടുത്ത് മുന്‍കൂട്ടി പണം അടക്കുമ്പോൾ അടച്ച തുക തീരുന്ന മുറക്ക് വൈദ്യുതിബന്ധം നിലക്കും.
സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നതോടെ പദ്ധതി നിര്‍ത്തിവെച്ചിരുന്നതാണ്. എന്നാല്‍, വീണ്ടും പദ്ധതി ആരംഭിച്ചതോടെ ജനങ്ങളും ആശങ്കയിലാണ്.
കൊച്ചിയില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഡിവിഷനിലാണ് സ്മാര്‍ട്ട് സിറ്റി പ്രകാരമുള്ള നവീകരണം നടക്കുന്നത്. ഈ ഡിവിഷനുകളിലെ വീടുകളിലാണ് നിലവിലെ മീറ്റര്‍ മാറ്റി പകരം സ്മാര്‍ട്ട് ഘടിപ്പിക്കുന്നത്.
Post Your Comments