KeralaLatest NewsNews

‘കേരളം ഇനി കാണാന്‍ പോകുന്നത് കെ.സുധാകരന്‍-കെ.സുരേന്ദ്രന്‍ ഇരട്ടകളുടെ രാഷ്ട്രീയ തന്ത്രം’: എം.വി ജയരാജന്‍

കണ്ണൂര്‍: കേരളം ഇനി കാണാന്‍ പോകുന്നത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തെയാണെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍. കോണ്‍ഗ്രസും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും ഇനിമുതല്‍ കെ. സുധാകരന്‍ – കെ. സുരേന്ദ്രന്‍ സയാമീസ് ഇരട്ടകളെയാണ് നാം കാണേണ്ടി വരികയെന്നും  എം.വി.ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :

കണ്ണൂരിലെ കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ കെ. സുധാകരന്‍ – വത്സന്‍ തില്ലങ്കേരി സയാമീസ് ഇരട്ടകളെയാണ് അന്ന് കണ്ടതെങ്കില്‍, എനിമുതല്‍ കെ. സുധാകരന്‍ – കെ. സുരേന്ദ്രന്‍ സയാമീസ് ഇരട്ടകളെയാണ് നാം കാണേണ്ടി വരിക. അതിനുള്ള രാഷ്ട്രീയ പരിസരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 95 മണ്ഡലങ്ങളിലും ഉണ്ടായിരുന്നു.

‘ തനിക്ക് തോന്നിയാല്‍ ബി.ജെ.പി യില്‍ ചേരുമെന്ന് ‘ പരസ്യമായി പറഞ്ഞയാളെ കെ.പി.സി.സി അധ്യക്ഷനാക്കിയതോടെ ബി.ജെ.പി യില്‍ പോകാതെ തന്നെ കോണ്‍ഗ്രസ് – ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കി താന്‍ ആഗ്രഹിക്കുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ശ്രീ.കെ. സുധാകരന്‍ ലക്ഷ്യമിടുന്നത്. അതാണ് ബി.ജെ.പി യല്ല മുഖ്യ ശത്രു എന്ന പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. ഹൈക്കമാന്റാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നോമിനേറ്റ് ചെയ്തത്. അതുകൊണ്ടുതന്നെ കേരളത്തില്‍ പുതുതായി രൂപപ്പെടാന്‍ പോകുന്ന കോണ്‍ഗ്രസ് – ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് അഭിപ്രായം പറയേണ്ടവര്‍ ഹൈക്കമാന്റ് തന്നെയാണ്.

മൃദുഹിന്ദുത്വ നിലപാടിലൂടെ പല കോണ്‍ഗ്രസ് നേതാക്കളെയും MP, MLA മാരെയും ബി.ജെ.പി യിലേക്കെത്തിച്ച ദേശീയ നേതൃത്വമിപ്പോള്‍ രാഷ്ട്രീയ വികലാംഗത്വത്തിലാണ്. അവര്‍ക്ക് ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കഴിയുമോ? ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാകുമോ? സയാമീസ് ഇരട്ടകളെ സൃഷ്ടിക്കുന്ന നയം തിരുത്താനാകുമോ?

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button