ലക്ഷദ്വീപ്: അഡ്‌മിസ്റ്റ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചു ദ്വീപിൽ ക്യാമ്പയിനുകൾ നടക്കുകയാണ്. ലക്ഷദ്വീപ് വിഷയത്തിൽ ബയോവെപ്പൺ പരാമർശത്തെ തുടർന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്തിരിക്കുകയാണ്. ബിജെപി നേതാവിന്റെ പരാതിയിലാണ് കേസ്. എന്നാൽ ഈ സംഭവത്തോടെ ലക്ഷദ്വീപ് ബിജെപി ഘടകത്തിൽ പൊട്ടിത്തെറി. ഇതിന്റെ പശ്ചാത്തലത്തിൽ പന്ത്രണ്ടോളം പേർ പാർട്ടിയിൽ നിന്നും രാജി വച്ചു.
ലക്ഷദ്വീപില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്നു നേതാക്കന്മാർ ആരോപിച്ചു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാനോ പാര്‍ട്ടിയെ വിഘടിപ്പിച്ച് മുതലെടുക്കാനോ ഉള്ള ഒരു ഗൂഢനീക്കം നടത്തുന്ന ഒരുപക്ഷം ആളുകള്‍ ഉണ്ടെന്നും ബിജെപി ലക്ഷദ്വീപില്‍ നിന്ന് ഇല്ലാതായി പോകണമെന്നാണ് അവരുടെ ആഗ്രഹമെന്നും നേതാക്കന്മാർ പറയുന്നു. അത് ശ്രദ്ധിച്ചുകൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ദ്വീപിലെ ബിജെപി ഘടകം വ്യക്തമാക്കുന്നു.
Post Your Comments