അബുദാബി : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് യു.എ.ഇയുടെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.
യു.എ.ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് ഏപ്രില്‍ 24 നാണ്. ജൂണ്‍ 30-ന് വിലക്ക് മാറും എന്നും ജൂലായ് ആദ്യ വാരം മുതല്‍ പ്രവേശനം സാധ്യമാകും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാൽ, ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് യു.എ.ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.
Read Also : ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യു പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
ഇതോടെ യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതെ പതിനായിരക്കണക്കിന് പേരാണ് കേരളത്തില്‍ കഴിയുന്നത്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു.എ.ഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Post Your Comments