ന്യൂഡല്‍ഹി: നിർണ്ണായക അറിയിപ്പുകളുമായി ഇന്ന് 5 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് പ്രതിരോധവും അനുബന്ധ കാര്യങ്ങളുമായിരിക്കും പ്രധാനമായും ചർച്ചയിൽ ഉണ്ടാവുക എന്നാണ് സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ എന്ത് വിഷയമാകും അദ്ദേഹം സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
Also Read:പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കും: ഫാത്തിമ തെഹ്ലിയ
വാക്സിനേഷൻ നടപടികളിൽ സംസ്ഥാനങ്ങൾ നൽകിയ പരാതികളെക്കുറിച്ചും, അതിനുള്ള മറുപടിയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. ലോകത്തിൽത്തന്നെ ഏറ്റവുമധികം വാക്സിനേഷൻ നടന്നിട്ടുള്ളത് ഇന്ത്യയിലാണ്.
ഒഡിഷയിലെ പ്രളയവും, അതിന് വേണ്ട തുടർ സഹായങ്ങളും പ്രധാനമന്ത്രി പങ്കുവച്ചേക്കാം. വരാനിരിക്കുന്ന മൂന്നാം തരംഗത്തെ നേരിടാനുള്ള സർവ്വ മുന്നൊരുക്കങ്ങളും അറിയിച്ചുകൊണ്ടുള്ള ഒന്നായിരിക്കും ഇന്നത്തെ അഭിസംബോധന എന്ന് തന്നെയാണ് റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാവുന്നത്. എന്നാൽ ഔദ്യോദികമായി എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Post Your Comments