KeralaLatest NewsNewsCrime

ചികിത്സയ്‌ക്കെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

പാലക്കാട്: ചികിത്സക്ക് ധനസഹായമാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശമയച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി മാരായംകുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ഷനൂബ് (29) ആണ് അറസ്റ്റിൽ ആയത്. കൂറ്റനാട് പെരിങ്ങോട് അപകടത്തിൽ പരിക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുന്ന രണ്ട് വയസുള്ള കുഞ്ഞിൻ്റെ ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന് കാണിച്ചാണ് പ്രതി സോഷ്യൽ മീഡിയയില്‍ പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. പോസ്റ്റ് വൈറലായതോടെ സംശയം തോന്നിയ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയയിലെ പോസ്റ്ററിൽ കാണുന്ന മേൽവിലാസത്തിൽ കുഞ്ഞില്ലെന്നും, ചികിത്സയിലാണെന്ന് പറയപ്പെടുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ആരും ഇവിടെയില്ലെന്നും കണ്ടെത്തി.

തുടർന്നാണ് ചാലിശ്ശേരി പൊലീസ് നടപടിയെടുത്തത്. കുട്ടിയുടെ ചികിത്സക്ക് സാമ്പത്തിക സഹായം അയക്കാൻ ഇയാളുടെ ഭാര്യയുടെ അക്കൗണ്ട് നമ്പരാണ് നൽകിയത്. രണ്ട് ദിവസത്തിനകം തന്നെ അക്കൗണ്ടിലേക്ക് 1,38000 രൂപ എത്തിയതായി ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ പോസ്റ്റിൽ കാണുന്ന കുട്ടിയുടെ ഫോട്ടോ ഗൂഗിളിൽ നിന്നും എടുത്തതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സോഷ്യൽ മീഡിയ വഴി അസഭ്യം പറഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button