COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം 1000ത്തിൽ താഴെ. ഇന്ന് 984 പുതിയ കേസുകളും 1,185 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,57,546 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,40,644 ഉം ആയി. ഇന്ന് 16 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,456 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,446 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,545 പേരുടെ നില അതീവ ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.25 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മക്ക പ്രവിശ്യയിൽ ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 210, കിഴക്കൻ പ്രവിശ്യ 140, മദീന 73, അസീർ 61, ജീസാൻ 59, അൽ ഖസീം 37, തബൂക്ക് 15, ഹാഇൽ 13, നജ്റാൻ 12, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button