കോഴിക്കോട് : താരസംഘടനായ ‘അമ്മ’ യ്ക്ക് കത്തുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ. അമ്മ പ്രെസിഡന്റിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ കെ സലിൽ കത്ത് നൽകിയത്. മലയാള സിനിമയിൽ വർധിച്ച് വരുന്ന തെറി / അശ്ലീല പ്രയോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയാണ് കത്ത്.
“ഈ അടുത്ത മാസങ്ങളിൽ കേരളത്തിൽ റിലീസ് ചെയ്ത ജോജി, കള, നായാട്ട്
എന്നീ മലയാള സിനിമകളിൽ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള
തരത്തിൽ തെറി വാക്കുകളും രംഗങ്ങളും ഉള്ളതായി കണ്ടു. ഇത് മലയാള സിനിമയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനു മുമ്പ് മലയാള സിനിമയിൽ ഇതുേപാെല മോശമായ സീനുകളും സംഭാഷണങ്ങളും ഏകേദശം പത്ത് വർഷം മുമ്പ് ഉണ്ടാവുകയും അതിന്റെ ഫലമായി കുടുംബ സദസ്സുകൾ മലയാള സിനിയ്ക്ക് നഷ്ടപ്പെടുകയും ഉണ്ടായി”, അദ്ദേഹം കത്തിൽ കുറിച്ചു.
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ജനങ്ങൾ വളരെ പ്രതീക്ഷയോട് കൂടിയാണ് കുടുംബത്തോടൊപ്പം വീടുകളിലിരുന്ന് ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ കാണുന്നത്. എന്നാൽ സിനിമകളിലെ അശ്ലീല സംഭാഷണം മൂലം പ്രേക്ഷകർ സ്വയം അപമാനിതരാകുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളതെന്ന് കെ സലിൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
“ഒ ടി ടി പ്ലാറ്റ്‌ഫോം ആയതുകൊണ്ട് CBFC സെൻസറിങ് ആവശ്യമില്ല. അത് കൊണ്ട് എന്തുമാകാം എന്നാണോ ?, അവസരം കിട്ടിയാൽ ആർക്കും എന്തും ചെയ്യാമെന്നല്ലേ അതിന് അർഥം. സിനിമയെ ചോദ്യം ചെയ്യാൻ ഇപ്പോൾ നിയമം ഇല്ല കാരണം സിനിമ സെൻസർ ബോർഡ് സെൻസറിങ് ചെയ്യേണ്ട ആവശ്യമില്ല. അത് കൊണ്ട് സ്വന്തം ഇഷ്ട്ടത്തിന് അനുസരിച്ച് എടുക്കാമെന്ന് വിചാരിക്കുന്നുണ്ടോ? . എന്നാൽ ഈ സ്വാതന്ത്ര്യം അധിക കാലം മുന്നോട്ട് പോകില്ല എന്ന് ഓർക്കുന്നത് നല്ലതാണ്”, കെ സലിൽ കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
കത്തിന്റെ പൂർണ്ണരൂപം കാണാം :
Post Your Comments