വാഷിംഗ്ടണ്‍ : ചൈനീസ് കമ്പനികൾക്ക് കൂട്ടത്തോടെ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്ക്കുന്ന 59 കമ്പനികൾക്കാണ് ബൈഡൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്.
സുരക്ഷ പ്രശ്നങ്ങളുടെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം.
ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. യു എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ചൈനയോട് പിന്തുടരുന്നത്. ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Post Your Comments