വാഷിങ്ടണ്‍ : 2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറി. വാര്‍ത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബൈഡന് വ്യക്തമാക്കിയിരിക്കുന്നത്.
Read Also: നിപ ബാധിച്ച് മരിച്ച 14കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു
പിന്മാറ്റത്തിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡന് നിര്‍ദേശിച്ചു. ചിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കും. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കൂടിയാണ് ബൈഡന്റെ തീരുമാനമെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം.അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. എതിര് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായുള്ള സംവാദത്തില്‍ തിരിച്ചടിയേറ്റത് മുതല്‍ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
Post Your Comments