ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ഗുരു ബാബാ രാംദേവും രചിച്ച പുസ്തകങ്ങള്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാർ തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സർക്കാർ നടപടി.
മീററ്റിലെ ചൗധരി ചരണ്‍ സിംഗ് യൂണിവേഴ്സിറ്റി ഇതിനകം തന്നെ സിലബസില്‍ ബാബാ രാംദേവിന്റേയും യോഗി ആദിത്യനാഥിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ഹത്യോഗ കാ സ്വരൂപ് വാ സാധ്ന’, ബാബ രാംദേവിന്റെ ‘യോഗ സാധന വാ യോഗ ചികിത്സ രഹസ്യം’ എന്നിവ രണ്ടാം സെമസ്റ്റര്‍ ബിരുദ തത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായിയിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉയര്‍ന്ന സാഹിത്യമൂല്യം കൂടി പരിഗണിച്ചാണ് പുസ്തകങ്ങൾ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സിലബസ് ഡെവലപ്മെന്റ് കമ്മിറ്റി അംഗം വ്യക്തമാക്കുന്നത്.
Post Your Comments