COVID 19Latest NewsNewsIndia

വാക്‌സിന്‍ കയറ്റുമതിയ്ക്ക് നിരോധനം;  നിലപാടില്‍ മലക്കംമറിഞ്ഞ് ശശി തരൂര്‍

മോദി ജി, താങ്കള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വാക്‌സിനുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്?

തിരുവനന്തപുരം: കോവിഡ് വ്യാപനം  രൂക്ഷമായ സാഹചര്യത്തിൽ  സംസ്ഥാനങ്ങൾക്ക് ആവശ്യമായ  വാക്സിൻ ലഭ്യമാകാതെ  വിദേശരാജ്യങ്ങൾക്ക്  കയറ്റുമതി ചെയ്യുകയാണെന്ന വിമർശനം ഉന്നയിച്ച   കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം ശശി തരൂരിന്റെ പുതിയ നിലപാടിൽ സോഷ്യൽ മീഡിയ അമ്പരപ്പിൽ.

 കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തലകുനിക്കണമെന്നാണ് ശശി തരൂരിന്റെ പുതിയ  ട്വീറ്റ്.   ഇന്ത്യയില്‍നിന്നുള്ള വാക്‌സിനുകളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ട്വീറ്റ് ചെയ്തായിരുന്നു ശശി തൂരൂരിന്റെ വിമര്‍ശനം.

read also: രാജ്യത്ത് കോവിഡിന് പിന്നാലെ വില്ലനായി ബ്ലാക്ക് ഫംഗസ് , തമിഴ്‌നാട്ടില്‍ മാത്രം 519 പേര്‍ക്ക് സ്ഥിരീകരണം

‘വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയെന്ന് മുതിര്‍ന്ന ഡബ്ലൂഎച്ച്‌ഒ പ്രതിനിധി, ആദരണീയായ ഇന്ത്യക്കാരി, പറയുമ്ബോള്‍ ‘ഭാവി വിശ്വഗുരു’ നാണിച്ച്‌ തലതാഴ്ത്തണം’ എന്ന് ട്വീറ്റില്‍ പറയുന്നു

  മെയ് 16ന് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തതിനെ ചോദ്യം ചെയ്തു തരൂര്‍ രംഗത്തുവന്നിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം  ഉയരുന്നത്

. ‘മോദി ജി, താങ്കള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വാക്‌സിനുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്?’ എന്ന് ചോദിക്കുന്ന പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു ഇത്. വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച്‌ പോസ്റ്റര്‍ പതിച്ച 15 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും മലയാളത്തിലുള്ള പോസ്റ്ററിനൊപ്പം പരാമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button