COVID 19Latest NewsNewsInternational

കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി ; വാ​യു​വി​ലൂ​ടെ​ അ​തി​വേ​ഗം പ​ട​രുമെന്ന് ഗവേഷകർ

വിയറ്റ്നാം : കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ. വി​യ​റ്റ്നാ​മി​ലെ ഗ​വേ​ഷ​ക​രാ​ണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പു​തി​യ വൈ​റ​സ് വാ​യു​വി​ലൂ​ടെ​യാ​ണ് അ​തി​വേ​ഗം പ​ട​രു​മെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ ഇനം ​വൈ​റ​സ് അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യാ​ണെന്ന് വി​യ​റ്റ്നാം ആ​രോ​ഗ്യ​മ​ന്ത്രി മ​ന്ത്രി ങ്‌​യു​യാ​ന്‍ ത​ന്‍ ലോം​ഗ് പ​റ​ഞ്ഞു.

Read Also : വിദേശത്തേക്ക് മടങ്ങുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ; നടപടി ക്രമങ്ങൾ വെളിപ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്

വാക്‌സിനേഷനെതിരെ നിലവില്‍ മികച്ച പ്രതിരോധമാണ് വിയറ്റ്‌നാം നടത്തിവരുന്നത്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. 47 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ വിയറ്റ്‌നാമില്‍ പുരോഗമിക്കുകയാണ്.

യു​കെ​യി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളു​ടെ സ​ങ്ക​ര ഇ​ന​മാ​ണ് പു​തി​യ വൈ​റ​സ് എ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. മറ്റു വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷി ഇതിന് കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button