ന്യൂയോര്‍ക്ക് : കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ശേഷം യുഎസിലെ ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ഇന്ത്യ ധനസഹായമെത്തിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര ഇരട്ടിയിലധികം പേര്‍ക്ക് ഇന്ത്യ ഭക്ഷണം നല്കി എസ്. ജയശങ്കര്‍ പറഞ്ഞു.
Read Also : മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
ഹുവര്‍ ഇന്സ്റ്റിറ്റ്യൂഷന് സംഘടിപ്പിച്ച “ഇന്ത്യ അവസരങ്ങള്‍, തന്ത്രപരമായ പങ്കാളിത്തത്തിനുള്ള വെല്ലുവിളികള്‍” എന്ന വിഷയത്തിലായിരുന്നു സംവാദം. ‘കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ഇന്ത്യ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്കി. 40 കോടി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്, ‘ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലം ഇന്ത്യ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രവും ഇന്ത്യയിലെ യഥാര്‍ത്ഥ ഭരണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.
Post Your Comments