COVID 19Latest NewsIndiaNews

കോവിഡ് രോഗികള്‍ക്ക് സൗജന്യ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

കൊച്ചി : ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ഒരുക്കി ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കോവിഡുമായി ചികിത്സ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗജന്യ വീഡിയോ കണ്‍സള്‍ട്ടേഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്.

Read Also : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്‌ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ പിന്തുണയോട് കൂടിയാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് Covid Helpline | Aster Covid Helpline (asterdmhealthcare.com) എന്ന ലിങ്ക് വഴിയോ ആസ്റ്റര്‍ ഇ- കണ്‍സള്‍ട്ടന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ഈ സേവനം പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമാകും.

വിഡിയോ കണ്‍സള്‍ട്ടേഷനിലൂടെയാണ് രോഗികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നത്. കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ടറിയാന്‍ ആസ്റ്റര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ സഹായകമാകും. കാലഘട്ടത്തില്‍ രോഗികളുടെ പ്രായത്തിനനുസരിച്ചുള്ള വൈദ്യോപദേശം ഉറപ്പാക്കുന്നതിനായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button