കേരളത്തിൽ കോവിഡ് മൂലം കൂട്ടമരണം നടക്കുന്നതായിട്ടുള്ള റിപ്പോർട്ട് വെളിപ്പെടുത്തി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സംസ്ഥാനത്തെ മരണനിരക്ക് മറച്ച് വെച്ചാണ് പിണറായി സർക്കാരിന്റെ മുന്നോട്ടുള്ള യാത്ര. കോവിഡ് മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വച്ച് കേരളത്തില്‍ എല്ലാം നന്നായി നടക്കുന്നു എന്ന വ്യാജ പ്രതിച്ഛായ നിര്‍മ്മിതിക്കാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കിണഞ്ഞ് ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കോവിഡ് മരണനിരക്കുമായി ബന്ധപ്പെട്ട മനോരമ വാർത്ത ചാനലിന്റെ സ്‌ക്രീൻഷോർട്ട് പങ്കുവെച്ചാണ് സന്ദീപ് വാര്യർ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിനു പിന്നാലെ വാർത്ത ചാനൽ അത്തരമൊരു വാർത്ത പിൻവലിച്ചതായും വ്യക്തമാക്കുന്നു.
ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മെയ് 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം എഴുപതു പേരുടെ കൂട്ടമരണം നടന്നതായുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് . സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണ്. കോവിഡ് മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വച്ച് കേരളത്തില്‍ എല്ലാം നന്നായി നടക്കുന്നു എന്ന വ്യാജ പ്രതിച്ഛായ നിര്‍മ്മിതിക്കാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കിണഞ്ഞ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആളി കത്തുന്ന ചിതകളും സര്‍ക്കാര്‍ കണക്കുകളും തമ്മില്‍ യോജിക്കുന്നേ ഇല്ല.
Post Your Comments