COVID 19KeralaNattuvarthaNews

കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത, അനുഭവങ്ങൾ വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും; പിണറായി വിജയൻ

സാ​ർ​വ​ദേ​ശീ​യ ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും കോവിഡിന്റെ മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് ച​ർ​ച്ച ഉ​യ​ർ​ന്ന് വ​ന്നി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് മൂ​ന്നാ​മ​ത്തെ ത​രം​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​നു​ഭ​വ​ങ്ങ​ളെ വി​ല​യി​രു​ത്തി മി​ക​ച്ച പ്ര​തി​രോ​ധ​ ന​ട​പ​ടി ആ​രം​ഭി​ക്കാ​നാണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗത്തിന്റെ വ്യാപനം രൂക്ഷവസ്ഥ പി​ന്നി​ട്ട​താ​യി മുഖ്യമന്ത്രി വ്യക്തമാക്കി. എ​ന്നാ​ൽ അ​തി​നു​ശേ​ഷം രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​രാ​വ​സ്ഥ​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ടെന്നും, ഇത് നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ർ​വ​ദേ​ശീ​യ ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും കോവിഡിന്റെ മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് ച​ർ​ച്ച ഉ​യ​ർ​ന്ന് വ​ന്നി​ട്ടു​ണ്ട്. ഈ ​ഘ​ട്ട​ത്തെ വൈറസ് ബാധ നേ​രി​ടാ​ൻ വേ​ണ്ട എ​ല്ലാ ക​രു​ത​ലും മു​ഴു​വ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പ്രാ​ഥ​മി​ക​മാ​യ ക​ട​മ ജീ​വ​ൻ സം​ര​ക്ഷി​ക്ക​ലാ​ണെന്നും അദ്ദേഹം പറഞ്ഞു. വാ​ക്സീ​ൻ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന വൈ​റ​സാ​ണ് മൂ​ന്നാം ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​ക. എന്നാൽ ആദ്യ ഡോസ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കും സു​ര​ക്ഷി​ത​ത്വ​മു​ണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ​ന്നാ​ൽ ഇ​ത്ത​ര​മാ​ളു​ക​ളും രോ​ഗ​വാ​ഹ​ക​രാ​കാം എ​ന്ന​ത് ശ്ര​ദ്ധി​ക്ക​ണം. വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്ക് രോ​ഗം വ​രു​ന്ന​ത് പ​ല​പ്പോ​ഴും അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​തുകൊ​ണ്ടാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​ത്തോ​ളം രോ​ഗ​ബാ​ധ ഉ​യ​രാം, വൈ​റ​സു​ക​ളു​ടെ ജ​നി​ത​ക വ്യ​തി​യാ​നം എ​ന്ത് ഭീ​ഷ​ണി ഉ​യ​ർ​ത്താം എ​ന്നൊ​ക്കെ മ​ന​സി​ലാ​യി. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങി​നെ ത​യാ​റെ​ടു​ക്ക​ണം, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങി​നെ വി​ന്യ​സി​ക്ക​ണം, സാ​മൂ​ഹ്യ ജാ​ഗ്ര​ത​യു​ടെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പു​തി​യ ഉ​ൾ​ക്കാ​ഴ്ച​യും പു​തി​യ കോ​വി​ഡ് ത​രം​ഗം ന​ൽ​കു​ന്നു​ണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button